< Back
Oman
ഹൃദയാഘാതം; മലയാളി യുവ എൻജിനീയർ മസ്കത്തിൽ നിര്യാതനായി
Oman

ഹൃദയാഘാതം; മലയാളി യുവ എൻജിനീയർ മസ്കത്തിൽ നിര്യാതനായി

Web Desk
|
29 Aug 2025 5:38 PM IST

നീന്തൽ താരവും പരിശീലകനുമായിരുന്ന ഇദേഹം സൈക്ലിങ്, ട്രക്കിങ്ങ് മേഖലകളിലെ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു

മസ്കത്ത്: എറണാകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. നീന്തൽ താരവും പരിശീലകനുമായ യുവ എൻജിനീയർ രാമമംഗലം കുന്നത്ത് വീട്ടിൽ കൃഷ്ണ (45) ആണ് മസ്കത്തിൽ മരിച്ചത്. മസ്കത്തിലെ കോവി കൺസൽട്ടിങ് ആൻഡ് എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കായിക രംഗത്തെ സജീവ വ്യക്തിത്വമായിരുന്ന ഇദ്ദേഹം സൈക്ലിങ്, ട്രക്കിങ്ങ് മേഖലയിൽ വിദഗ്ധനായിരുന്നു. മസ്കത്തിലെ ഖൽബൂൻ പാർക്കിൽ കുട്ടികളുൾപ്പടെ നൂറുകണക്കിന് പേർക്ക് ഇദ്ദേഹം നീന്തലിൽ പരിശീലനം നൽകിയിട്ടുണ്ട്. പിതാവ്: പ​രേതനായ കരുണാകരൻ നായർ. മാതാവ്: സതി. ഭാര്യ: സ്വപ്ന (കേരള ഗവ. ഉദ്യോഗസ്ഥ). മക്കൾ: രഘുറാം കൃഷ്ണ, പൂർണിമ കൃഷ്ണ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും അറിയിച്ചു.

Similar Posts