< Back
Oman
Heat is rising in various provinces of Oman
Oman

ഒമാനിൽ ചൂട് കൂടുന്നു

Web Desk
|
25 May 2024 5:57 PM IST

ഏറ്റവും ഉയർന്ന താപനില സുഹാറിൽ (46.3 ഡിഗ്രി സെൽഷ്യസ്)

മസ്‌കത്ത്: 24 മണിക്കൂറിനിടെ ഒമാനിലെ വിവിധ വിലായത്തുകളിൽ ചൂട് കൂടുന്നു. ഏറ്റവും ഉയർന്ന താപനില സുഹാറിൽ (46.3 ഡിഗ്രി സെൽഷ്യസ്). മഹൂത്ത്, ഉമ്മുൽ സമായം, ഫഹൂദ്, ഖുർറിയാത്ത്, റുസ്താഖ്, സമാഇൽ, മഖ്ഷീൻ എന്നിവിടങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എക്‌സിൽ അറിയിച്ചു.

മഹൂത്ത് (46.3), ഉമ്മുൽ സമായം(46.2), ഫഹൂദ്(46.1), ഖുർറിയാത്ത്(46.1), റുസ്താഖ്(45.6), സമാഇൽ(45.4), മഖ്ഷീൻ(45.3) എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിലെ താപനില.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില സയ്ഖിൽ രേഖപ്പെടുത്തിയത്. 17.6 ഡിഗ്രി സെൽഷ്യസാണ് ഇവിടെയുള്ളത്. സുനൈന(21.4), യൻഖുൽ(21.9), സഹം(22.6), മഹ്ദ(22.6), ദൻക്(23.5), ഫഹൂത്(23.9), ബുറൈമി(23.9) എന്നിവിടങ്ങിലും താപനില കുറവാണ്.

Related Tags :
Similar Posts