< Back
Oman
Heavy fines for secret trading
Oman

രഹസ്യമായി വ്യാപാരം നടത്തിയാൽ കനത്ത പിഴ

Web Desk
|
1 Aug 2023 3:03 AM IST

ഒമാനിൽ രഹസ്യമായി വ്യാപാരം നടത്തിയാൽ കനത്ത പിഴ ഈടാക്കാൻ വാണിജ്യ മന്ത്രാലയം തീരുമാനിച്ചു.15,000 ഒമാനി റിയാൽ വരെ പിഴ ഈടാക്കാനാണ് മന്ത്രിതല തീരുമാനം.

ഒമാനിലെ നിയമമോ രാജകീയ ഉത്തരവോ അനുവദിക്കാത്ത പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനാണ് രഹസ്യ വ്യാപാരം എന്ന് പറയുന്നത്. വാണിജ്യം, വ്യവസായം, തൊഴിൽപരം, കരകൗശലം, വിനോദസഞ്ചാരം, മറ്റ് സാമ്പത്തിക പ്രവർത്തനം അടക്കമുള്ളവ നിയമവിരുദ്ധമായി ചെയ്താൽ ഇതിന്റെ പരിധിയിൽ പെടും.

നിയമലംഘനം കണ്ടെത്തിയാൽ ആദ്യം 5,000 റിയാൽ അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തും. തെറ്റ് ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കുകയും മൂന്ന് മാസത്തേക്ക് പ്രവര്‍ത്തനം സസ്‌പെന്‍ഡും ചെയ്യും.മൂന്നാം തവണ കുറ്റം ചെയ്യുന്നവർക്ക് 15,000 റിയാലും ഈടാക്കും.

ഇതിനു പുറമെ വാണിജ്യ രജിസ്റ്ററില്‍നിന്ന് നീക്കം ചെയ്യും. പിന്നീട് ഒരു വര്‍ഷത്തിനു ശേഷമല്ലാതെ വീണ്ടും രജിസ്റ്റര്‍ ചെയ്യാനാകില്ല.രഹസ്യ വ്യാപാരം സ്വന്തം നിലക്കോ മറ്റുള്ളവരുമായി ചേർന്നോ നടത്തിയാലും ശിക്ഷാർഹമാണ്.

Similar Posts