< Back
Oman

Oman
ഒമാനിൽ കനത്ത മഴയ്ക്ക് ശമനം; ആകാശം തെളിഞ്ഞു
|29 Dec 2022 3:06 PM IST
ഒമാനിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയ്ക്ക് ശമനം. രാജ്യത്ത് ഇന്ന് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ രാജ്യത്തുടനീളം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലസ്ഥാന നഗരമായ മസ്‌കത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത്. വിവിധ താമസസ്ഥലങ്ങളിലും റോഡുകളിലും വെള്ളം കയറിയിരുന്നു.
മസ്‌കറ്റിലും ഒമാന്റെ മിക്ക ഭാഗങ്ങളിലും ഇന്നും മഴ തുടരാനാണ് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥ അൽപം തെളിഞ്ഞിട്ടുണ്ട്.