< Back
Oman

Oman
കനത്ത മഴ; ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നാളെ അവധി
|15 April 2024 10:04 PM IST
അവധിയില്ലാത്ത ഗവർണറേറ്റുകളിൽ ഓഫീസിലെത്താൻ പ്രയാസപ്പെടുന്ന തൊഴിലാളികൾക്ക് 'വർക്ക് ഫ്രം ഹോം' സംവിധാനം ഉപയോഗിക്കാവുന്നതാണ്
മസ്‌കത്ത്: കനത്ത മഴയെ തുടർന്ന് ഒമാനിലെ അഞ്ച് ഗവർണറേറ്റുകളിൽ തൊഴിലാളികൾക്ക് അവധി. മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, വടക്കൻ ബാത്തിന, അൽ ദാഖിലിയ ഗവർണറേറ്റുകളിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് അവധി പ്രഖ്യാപിച്ചത്. നാഷ്ണൽ എമർജൻസി മാനേജ്‌മെന്റ് സെന്ററാണ് അവധി പ്രഖ്യാപിച്ചത്.
മറ്റുള്ള ഗവർണറേറ്റുകളിൽ ഓഫീസിലെത്താൻ പ്രയാസപ്പെടുന്ന തൊഴിലാളികൾക്ക് 'വർക്ക് ഫ്രം ഹോം' സംവിധാനം ഉപയോഗിക്കാം. അതേസമയം ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്‌കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.