< Back
Oman
Heavy rain in Oman
Oman

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്നും ശക്തമായ മഴ തുടരും

ഹാസിഫ് നീലഗിരി
|
29 March 2023 12:52 PM IST

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്നും ശക്തമായ മഴ തുടരും. അടുത്ത 24 മണിക്കൂറിനുള്ളിൽ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് നൽകിയത്.

മണിക്കൂറിൽ 28 മുതൽ 64 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ രണ്ട് മുതൽ മൂന്നു മീറ്റർവരെ ഉയർന്നേക്കുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

അണക്കെട്ടുകളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും മാറി നിൽക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. കനത്ത മഴയെ തുടർന്ന് വിവിധ ഗവർണറേറ്റുകളിലെ വാദികളിൽ കുടുങ്ങിയ അഞ്ചുപേരെ സിവിൽ ഡിഫൻസ് രക്ഷിച്ചു. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. വിവിധ ഇടങ്ങളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.



Similar Posts