< Back
Oman
Oman
ഒമാനിൽ കനത്ത മഴ; ആലപ്പുഴ സ്വദേശി ഒഴുക്കിൽപ്പെട്ട് മരിച്ചു
|13 Feb 2024 6:14 PM IST
അരൂക്കുറ്റി സ്വദേശി അബ്ദുല്ല വാഹിദാണ് ഒമാനിലെ ഇബ്രയിൽ മരിച്ചത്.
മസ്കത്ത്: ഒമാനിൽ കനത്ത മഴയെത്തുടർന്നുള്ള ഒഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശി മരിച്ചു. അരൂക്കുറ്റി നദ്വത്ത് നഗർ തറാത്തോട്ടത്ത് വലിയവീട്ടിൽ അബ്ദുല്ല വാഹിദാണ് ഒമാനിലെ ഇബ്രയിൽ മരിച്ചത്. ബർക്കയിലൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന ഇദ്ദേഹം തിങ്കളാഴ്ച വാഹനവുമായി സൂറിൽ പോയി തിരിച്ചു വരുന്നതിനിടെ ഇബ്രക്കടുത്തുവെച്ച് കുത്തിയൊലിക്കുന്ന വാദിയിൽ അകപ്പെടുകയായിരുന്നു. വാഹിദിന്റെ കൂടെയുണ്ടാണ്ടായിരുന്ന ഒരാൾ രക്ഷപ്പട്ടു. കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
അതേസമയം, ന്യൂനമർദത്തിന്‍റെ ഭാഗമായി ഒമാനിലെ മസ്കത്തടക്കമുള്ള ഭൂരിഭാഗം ഗവർണറേറ്റുകളിലും കനത്ത മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ലഭിച്ചത്. മഴക്കെടുതിയിൽ ഇതുവരെ ആറുജീവനുകളാണ് പൊലിഞ്ഞതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.