< Back
Oman
‘Her Story Our Voice’; Women’s Health Awareness Campaign in Muscat from today
Oman

‘ഹെർ സ്റ്റോറി അവർ വോയ്സ്’; മസ്കത്തിൽ വനിതാ ആരോ​ഗ്യ ബോധവത്കരണ‌ ക്യാമ്പയിൻ ഇന്ന് മുതൽ

Web Desk
|
13 Feb 2026 5:55 PM IST

അൽ മൗജിൽ 5 PM മുതൽ 10 PM വരെയാണ് പരിപാടി

മസ്കത്ത്: ഒമാനിൽ ’ഹെർ സ്റ്റോറി അവർ വോയ്സ്’ എന്ന പേരിൽ വനിതാ ആരോ​ഗ്യ ബോധവത്കരണ ക്യാമ്പയിൽ ഇന്നും നാളെയുമായി (ഫെബ്രുവരി 13,14) നടക്കും. സയ്യിദ ബസ്മ ബിൻത് ഫക്രി അൽ സെയ്ദിന്റെ നേതൃത്വത്തിൽ മസ്കത്തിലെ അൽ മൗജിൽ 5 PM മുതൽ 10 PM വരെയാണ് പരിപാടി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ വുമൺ ആൻഡ് ചിൽഡ്രൻസ് ഹെൽത്തും സുൽത്താൻ ഖാബൂസ് സർവകലാശാലയിലെയും നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെയും മെഡിക്കൽ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മെഡ്‌സ്‌കോയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, എൻഡോമെട്രിയോസിസ്, വന്ധ്യതാ ചികിത്സകൾ സ്തനാർബുദം, ഗർഭാശയ ക്യാൻസർ പരിശോധനകൾ, എച്ച്.പി.വി വാക്സിൻ, വിവാഹത്തിന് മുൻപുള്ള മെഡിക്കൽ പരിശോധനകൾ എന്നിവയെക്കുറിച്ച് വിദഗ്ധരുടെ സെഷനുകൾ പരിപാടിയുടെ ഭാ​ഗമായുണ്ടാകും. ആരോഗ്യ മേഖലയും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, സ്ത്രീകളുടെ ക്ഷേമത്തിനായി സമൂഹത്തെ ബോധവാൻമാരാക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം. വിവിധ സെഷനുകളുമായി ആരോ​ഗ്യമേഖലയിലെ വിദ​ഗ്ധർ ക്യാമ്പയിന്റെ ഭാ​ഗമായുണ്ടാകും.

Similar Posts