< Back
Oman

Oman
ഒമാൻ ഭരണാധികാരി ചെറിയ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു.
|10 April 2024 10:28 PM IST
മസ്കത്ത് ഗവർണറേറ്റ് സീബ് വിലായത്തിലെ സയ്യിദ ഫാത്തിമ ബിൻത് അലി മസ്ജിദിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്‌കാരം നിർവഹിച്ചത്.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിൽ പങ്കെടുത്തു. മസ്കത്ത് ഗവർണറേറ്റ് സീബ് വിലായത്തിലെ സയ്യിദ ഫാത്തിമ ബിൻത് അലി മസ്ജിദിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്‌കാരം നിർവഹിച്ചത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്നോടൊപ്പം മറ്റു രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, സൈനിക സുരക്ഷ നേതാക്കള്‍ തുടങ്ങിയവർ ഈദ് നമസ്‌കാരത്തിൽ പങ്കെടുത്തു. ഒമാനിലെ പൗരന്മാര്‍ക്കും ഒപ്പം സ്ഥിരതാമസക്കാരായ പ്രവാസികൾക്കും മുഴുവന്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആശംസകള്‍ നേര്‍ന്നു.
