< Back
Oman
ICF Salalah meet
Oman

ഐ.സി.എഫ് സലാല സ്‌നേഹ സദസ്സ് സംഘടിപ്പിച്ചു

Web Desk
|
5 March 2023 11:24 PM IST

ഐ.സി.എഫ് സലാല സ്‌നേഹ കേരളം എന്ന തലക്കെട്ടിൽ നടത്തി വരുന്ന കാമ്പയിനിന്റെ ഭാഗമായി 'സ്‌നേഹ സദസ്സ്' സംഘടിപ്പിച്ചു. വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി ആലുവ എം.എൽ.എ അൻവർ സാദാത്ത് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. കേരള കൃഷി മന്ത്രി പി. പ്രസാദ് ഓൺലൈനിൽ മുഖ്യ പ്രഭാഷണം നടത്തി. പഴയകാല സ്‌നേഹ സൗഹാർദ്ദങ്ങളുടെ നിലനിൽപ്പിന് നാട്ടോർമകൾ നിലനിർത്തുകയാണ് പോംവഴിയെന്ന് അദ്ദേഹം പരഞ്ഞു.

ഐ.സി.എഫ് സലാല പ്രസിഡന്റ് സുലൈമാൻ സഅദി അധ്യക്ഷത വഹിച്ച പരിപാടിയിൽ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ മുഖ്യാതിഥിയായിരുന്നു. ഹമീദ് ചാവക്കാട് വിഷയാവതരണം നടത്തി. റഷീദ് കൽപ്പറ്റ, ഗംഗാധരൻ അയ്യപ്പൻ, ഹരികുമാർ ചേർത്തല, ഡോ. ഷാജി പി. ശ്രീധർ, ബാബു കുറ്റ്യാടി, സിനു കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. കെ.പി.എ വഹാബ് തങ്ങൾ, പി.പി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു. നാസർ ലത്വീഫി സ്വാഗതവും ജാഫർ സഖാഫി നന്ദിയും പറഞ്ഞു.

Similar Posts