< Back
Oman
Family meet
Oman

ഐ.എം.ഐ സലാല കുടുംബസംഗമം സംഘടിപ്പിച്ചു

Web Desk
|
3 July 2023 7:24 PM IST

ഐ.എം.ഐ സലാലയിൽ നിന്ന് മടങ്ങിയവരുടെയും നിലവിലുള്ളവരുടെയും കുടുംബങ്ങളെ ഒത്തൊരുമിപ്പിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു.

പെരുമ്പിലാവ് അന്‍സാര്‍ എജുക്കേഷൻ കോംപ്ലക്സില്‍ നടന്ന പരിപാടി ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ പി. മുജീബു റഹ്മാന്‍ ഉദ്‌ഘാടനം ചെയ്തു. കേരളത്തെ വളര്‍‌ത്തിയത് പ്രവാസികളാണ്‌. മലയാളിയെ സ്വപ്‌നം കാണാന്‍ പ്രാപ്‌തരാക്കിയത് പ്രവാസികളുടെ അധ്വാനമാണെന്നും അമീര്‍ പറഞ്ഞു.

പരസ്‌പര ബന്ധത്തിന്റെ ഉയര്‍ന്ന മാതൃകകളാണ്‌ സലാലയിലെ പ്രവാസികളെന്നും അമീര്‍ കൂട്ടിച്ചേര്‍‌ത്തു.

ഐ.എം.ഐ യുടെ ആദ്യ കാല നേതാക്കളായ വി അബ്‌ദുല്‍ ഹമീദ്, ഇസ്മായില്‍ കാസിം, എ.സുബൈര്‍ കുഞ്ഞ് , സി.പി ഹാരിസ് , അഹമ്മദ് അത്തോളി, പി. അബ്‌ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.

ഐ.എം.ഐ പ്രസിഡന്റ് ജി. സലീംസേട്ട് അധ്യക്ഷത വഹിച്ചു. കെ. മമ്മുണ്ണി മൗലവി, ജമാഅത്തെ ഇസ്ലാമി ത്യശൂര്‍ ജില്ല പ്രസിഡന്റ് മുനീര്‍ വരന്തരപ്പള്ളി, അന്‍‌സാര്‍ സി.ഇ.ഒ ഡോ. നജീബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.എ സലാഹുദ്ദീന്‍ തയ്യാറാക്കിയ ‘ഐ.എം.ഐ സലാല നാല്‍‌പത്തിമൂന്ന് വര്‍ഷങ്ങള്‍’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

സി.പി ഹാരിസ് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. ആദ്യ കാല നേതാക്കള്‍ അവരുടെ ഓര്‍‌മ്മകള്‍ പങ്കുവെച്ചു. ആമിന ഹാരിസ് , വാഹിദ ഷൗക്കത്തലി , സാജിദ സൈനുദ്ദീന്‍, യാസ്മിന്‍ അബ്‌ദുല്ല, മദീഹ ഹാരിസ് എന്നിവര്‍ സംബന്ധിച്ചു. പരസ്‌പരം പരിചയം പുതുക്കുകയും പുതിയവരെ പരിചയപ്പെടുത്തുകയും ചെയ്തു. ടീന്‍ ഇന്ത്യ , മലര്‍വാടി എന്നിവര്‍ക്കായി സംഘടിപ്പിച്ച സമാന്തര സെഷന്‌ വിദഗ്‌ധരായ മെന്റേഴ്സ് നേതൃത്വം നല്‍‌കി. സംഗമം കണ്‍‌വീനര്‍ കെ. ഷൗക്കത്തലി സ്വാഗതവും എം.സി നസീര്‍ സമാപനവും നിര്‍‌വ്വഹിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് അഞ്ഞൂറിലധികം പേര്‍ സംബന്ധിച്ചു.

കെ.ജെ സമീര്‍ , കെ. സൈനുദ്ദീന്‍, സജീബ് ജലാല്‍ , യു.എ ലത്തീഫ്, ഷാജി കമൂന, ഷെരീഫ് കോക്കൂര്‍ , ബദറുദ്ദീന്‍, എ.ആര്‍ ലത്തീഫി, ബഷീര്‍ ചാലിശ്ശേരി എന്നിവര്‍ നേത്യത്വം നല്‍കി.

Similar Posts