< Back
Oman
Oman
ഒമാനില്‍ മലിനജല കുഴിയില്‍ വീണ് കുട്ടി മരിച്ചു
|15 Jun 2022 9:50 AM IST
ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ മലിനജല കുഴിയില്‍ വീണ് ആണ്‍കുട്ടി മരിച്ചു. സുവൈഖ് വിലായത്തിലെ ബിദായ ഏരിയയിലാണ് സംഭവം. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് റെസ്‌ക്യൂ ടീം എത്തിയാണ് കുഴിയില്‍ വീണ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.
കുട്ടികളെ നിരീക്ഷിക്കാനും വീടുകളിലെ മലിനജല കുഴി മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.