< Back
Oman
സ്വാതന്ത്ര്യദിനാഘോഷം; ഇന്ത്യൻ നാവിക   സേനയുടെ രണ്ട് കപ്പലുകൾ ഒമാനിലെത്തും
Oman

സ്വാതന്ത്ര്യദിനാഘോഷം; ഇന്ത്യൻ നാവിക സേനയുടെ രണ്ട് കപ്പലുകൾ ഒമാനിലെത്തും

Web Desk
|
12 Aug 2022 2:12 PM IST

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യൻ നാവിക സേനയുടെ രണ്ട് കപ്പലുകൾ ഒമാനിലെത്തും. ഐ.എൻ.എസ് ചെന്നൈ, ഐ.എൻ.എസ് ബെത്വ എന്നീ കപ്പലുകളാണ് ഒമാൻ-ഇന്ത്യ സൗഹൃദത്തിന്റെ സന്ദേശമറിയിച്ച് മസ്‌കത്തിലെത്തുന്നത്.

'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായാണ് കപ്പലുകൾ എത്തുന്നത്. ആഗസ്റ്റ് 14 മുതൽ 17 വരെ കപ്പലുകൾ മസ്‌കത്തിലുണ്ടാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ആഗസ്റ്റ് 15ന് കപ്പലിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കും.

Similar Posts