< Back
Oman
ഇന്ത്യൻ ബിസിനസുകാരുടെ കൂട്ടായ്മ ഇൻമെക്ക് ഒമാൻ ഇന്ത്യൻ അംബാസിഡർക്ക് യാത്രയയപ്പ് നൽകി
Oman

ഇന്ത്യൻ ബിസിനസുകാരുടെ കൂട്ടായ്മ 'ഇൻമെക്ക് ഒമാൻ' ഇന്ത്യൻ അംബാസിഡർക്ക് യാത്രയയപ്പ് നൽകി

Web Desk
|
25 Jan 2025 7:19 PM IST

മസ്‌കത്ത്: ഇന്ത്യൻ ബിസിനസുകാരുടെ കൂട്ടായ്മയായ ഇൻഡോ ഗൾഫ് ആൻഡ് ദി മിഡിലീസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ഒമാൻ ചാപ്റ്ററിന്റെ ( ' ഇൻമെക്ക് ഒമാൻ ' ) ആഭിമുഖ്യത്തിൽ സ്ഥാനമൊഴിയുന്ന ഒമാനിലെ ഇന്ത്യൻ അംബാസിഡർ അമിത് നാരംഗിന് യാത്രയയപ്പ് നൽകി. ഹോർമുസ് ഗ്രാൻഡ് ഹോട്ടലിൽ രാത്രി വിരുന്നോടെ നടന്ന യാത്രയയപ്പിൽ ' ഇൻമെക്ക് ഒമാൻ ' അംഗങ്ങൾക്ക് പുറമെ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ബോർഡ് അംഗങ്ങളും കമ്മിറ്റികളുടെ തലവൻമാരും പങ്കെടുത്തു. ഒമാനും ഇന്ത്യയും തമ്മിലെ ഉഭയകക്ഷി ബന്ധം വളർത്തുന്നതിൽ അംബാസിഡർ വഹിച്ച പങ്കിനെ വിരുന്നിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു.

ഇന്ത്യ- ഒമാൻ ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് വളരുകയാണെന്നും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ അടക്കം പുതിയ പദ്ധതികൾ വൈകാതെ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡ്വർ അമിത് നാരംഗ് പറഞ്ഞു. മേഖലയിലെ വാണിജ്യ, നിക്ഷേപക, സാംസ്‌കാരിക ബന്ധങ്ങൾ ശക്തമാക്കുന്നതിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന ' ഇൻമെക്ക് ഒമാൻ ' ഒമാൻ ചാപ്റ്റർ വലിയ പങ്കാണ് വഹിക്കുന്നതെന്നും അംബാസിഡർ കൂട്ടിച്ചേർത്തു സി.എ ഡേവിസ് കല്ലൂക്കാരൻ, മുഹിയുദ്ധീൻ മുഹമ്മദ് അലി, ഡോ. അബ്ദുല്ല അൽഹാർത്തി തുടങ്ങിയവർ സംസാരിച്ചു

Similar Posts