< Back
Oman

Oman
സലാലയിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പ് ജൂൺ 20ന്
|18 Jun 2025 7:58 PM IST
സലാല ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് ക്യാമ്പ്
സലാല: ഇന്ത്യൻ എംബസി, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാലയുമായി സഹകരിച്ച് നടത്തുന്ന കോൺസുലർ ക്യാമ്പ് ഈ മാസം 20ന് സലാലയിൽ നടക്കും. കോൺസുലർ, കമ്യൂണിറ്റി വെൽഫെയർ, പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകുമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു.
സലാല ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ 20ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് ക്യാമ്പ്. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ ക്യാമ്പിൽ കോൺസുലർ സേവനങ്ങൾ പ്രയോജനപ്പെടുത്താം. അന്വേഷണങ്ങൾക്ക് എംബസി ഹെൽപ്പ് ലൈൻ നമ്പറായ 98282270, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല നമ്പർ 91491027/23235600 എന്നിവയിൽ ബന്ധപ്പെടാം.