< Back
Oman

Oman
ഒമാനിൽ ഇന്ത്യൻ എംബസി ഓപൺ ഹൗസ് 29ന് നടക്കും
|25 July 2022 11:00 AM IST
മുൻകൂട്ടി അനുമതി നേടാതെയും പരാതികൾ സമർപ്പിക്കാം
ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണാനുള്ള ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈ മാസം 29ന് നടക്കും. എംബസി അങ്കണത്തിൽ ഉച്ചക്ക് 2.30ന് നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സംബന്ധിക്കും.
മുൻകൂട്ടി അനുമതി നേടാതെയും പരാതികൾ സമർപ്പിക്കാവുന്നതാണ്. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ഓപ്പൺ ഹൗസ് സമയത്ത് വിളിക്കാമെന്നും അധികൃതർ അറിയിച്ചു.