< Back
Oman
ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈമാസം 26ന്
Oman

ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈമാസം 26ന്

Web Desk
|
24 Aug 2022 10:12 AM IST

മുൻകൂട്ടി അനുമതി നേടാതെയും പരാതികൾ സമർപ്പിക്കാം

ഒമാനിലുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളും പരാതികളും അറിയിക്കുന്നതിന് അവസരമൊരുക്കി ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈമാസം 26ന് നടക്കും. ഇന്ത്യൻ എംബസി അങ്കണത്തിൽ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപൺ ഹൗസ് വൈകിട്ട് നാല് മണി വരെ തുടരും.

അംബാസഡർ അമിത് നാരംഗും മറ്റു എംബസി ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരാകും. മുൻകൂട്ടി അനുമതി നേടാതെയും പരാതികൾ സമർപ്പിക്കാം. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പരിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ഓപൺ ഹൗസ് സമയത്ത് വിളിക്കാമെന്നും എംബസി അധികൃതർ അറിയിച്ചു.

Similar Posts