< Back
Oman
Indian Medical Association celebrates anniversary in Salalah
Oman

സലാലയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വാർഷികാഘോഷം

Web Desk
|
9 Feb 2026 12:33 PM IST

ഡോ. ഗോപികുമാർ പി മുഖ്യാതിഥിയായി

സലാല: സലാലയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുസിരിസ് വാർഷികാഘോഷം സംഘടിപ്പിച്ചു. ഇത്തിനിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ ഡോ. ഗോപികുമാർ പി (ഐ.എം.എ കേരള ചാപ്റ്റർ) മുഖ്യാതിഥിയായി. ഐ.എം.എ ഓവർസീസ് ചെയർപേഴ്സൺ ഡോ. നൈജിലും സംബന്ധിച്ചു.

ഐ.എം.എ. മുസിരിസ് ഭാരവാഹികളായ ഡോ. മുഹമ്മദ് ജാസിർ, ഡോ. ജസീന, ഡോ. ഷമീർ ആലത്ത്, ഡോ. അജ്മൽ എന്നിവർ ചുമതലയേറ്റു. ഡോ. കെ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, റൈഹാൻ അൻസാരി എന്നിവർക്ക് ഐ.എം.ഐ മുസിരിസിന്റെ ഉപഹാരം ചടങ്ങിൽ കൈമാറി. ഡോ. സൗമ്യ സനാതനന്റെ ലൈവ് മ്യൂസിക് ഷോയും അരങ്ങേറി. ഡോ. വിധു അശോക് പരിപാടി നിയന്ത്രിച്ചു. പ്രത്യേക ക്ഷണിതാക്കൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.

Similar Posts