< Back
Oman

Oman
ഒമാൻ ദേശീയ ദിനം ആഘോഷിച്ച് ഐ.ഒ.സി സലാല
|19 Nov 2024 10:00 PM IST
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) സലാലയിൽ ദേശീയ ദിനം ആഘോഷിച്ചു. മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ പ്രവർത്തകൾ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. പ്രസിഡന്റ് ഡോ.നിഷ്താറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സുഹാന മുസ്തഫ, ശ്യാം മോഹൻ, ദീപ ബെന്നി, സജീവ് ജോസഫ്, ഫിറോസ് റഹ്‌മാൻ എന്നിവർ സംസാരിച്ചു. നിയാസ് മുഹമ്മദ് സ്വാഗതവും ഡിമ്പിൾ നന്ദി പറഞ്ഞു.