< Back
Oman
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സലാല കർണ്ണാടക   തെരഞ്ഞെടുപ്പു വിജയാഘോഷം സംഘടിപ്പിച്ചു
Oman

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സലാല കർണ്ണാടക തെരഞ്ഞെടുപ്പു വിജയാഘോഷം സംഘടിപ്പിച്ചു

Web Desk
|
15 May 2023 7:11 AM IST

ഇന്ത്യൻ ജനാധിപത്യത്തിനു പുത്തൻ പ്രതീക്ഷകൾ നൽകുന്നതാണ് കർണാടക തെരഞ്ഞെടുപ്പു വിജയമെന്ന് ഐഒസി ഒമാൻ മീഡിയ കോർഡിനേറ്റർ സിയാ ഉൾ ഹഖ് ലാറി പറഞ്ഞു.

സലാല മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ഐ.ഒ.സി സലാല കൺവീനർ ഡോ നിഷ്താറിന്റ ആധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടിയില്‍ കെഎംസിസി നേതാക്കളായ നാസർ പെരിങ്ങത്തൂർ, റഷീദ് കല്പറ്റ, നാസർ കമൂന, ഐഒസി നേതാക്കളായ ഹരികുമാർ, ഷജിൽ, ഷഹാബുദ്ദീൻ, ഷക്കീൽ, ഗോപൻ അയിരൂര്‍, മത്തായി തുടങ്ങിയവർ സംസാരിച്ചു. കേക്ക് മുറിച്ച് സന്തോഷം പങ്കു വെച്ചു. അനീഷ് സ്വാഗതവും ശ്യാം മോഹൻ നന്ദിയും പറഞ്ഞു.

Similar Posts