< Back
Oman
Indian school Salalah
Oman

ഇന്ത്യൻ സ്‌കൂൾ സലാല സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

ഹാസിഫ് നീലഗിരി
|
15 Aug 2023 11:08 PM IST

ഇന്ത്യൻ സ്‌കൂൾ സലാല 77-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദിഖ് വൈസ് പ്രസിഡന്റ് യാസിർ മുഹമ്മദ്, .ട്രഷർ

ഡോ. ഷാജി.പി. ശ്രീധർ, എന്നിവരും മറ്റ് എസ്.എം.സി അംഗങ്ങൾ പ്രിൻസിപ്പൽ ദീപക് പഠാങ്കർ എന്നിവരും സംബന്ധിച്ചു.





സ്കൂളിൻ്റെ കെജി ബ്ലോക്കിൽ നടന്ന പരിപാടിയിൽ ഡോ. കെ.സനാതനൻ, രാകേഷ് ഝാ, ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ, മുൻകമ്മിറ്റി അംഗങ്ങൾ, വിശിഷ്ടാതിഥികൾ, ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.

ഒമാന്റെയും ഇന്ത്യയുടെയും ദേശീയഗാനത്തോടെയാണ് ആഘോഷം ആരംഭിച്ചത്. മാസ്റ്റർ സിദ്ധാർഥ് സ്വാഗതം പറഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ.അബൂബക്കർ സിദ്ദീഖ് തന്റെ പ്രസംഗത്തിൽ രാഷ്ട്രത്തെ തിരിച്ചറിയാനും മനസ്സിലാക്കാനും പ്രവർത്തിക്കാനും വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. പ്രിൻസിപ്പൽ ദീപക് പഠാങ്കർ സംസാരിച്ചു. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും നടന്നു.

Similar Posts