< Back
Oman
Indian School Salalah wins five awards for best teachers
Oman

മികച്ച അധ്യാപകർക്കുള്ള അഞ്ച് അവാർഡുകൾ കരസ്ഥമാക്കി ഇന്ത്യൻ സ്കൂൾ സലാല

Web Desk
|
4 Feb 2026 4:40 PM IST

നവീൻ അഷർ ഖാസി അവാർഡുകളാണ് സ്വന്തമാക്കിയത്

സലാല: അധ്യാപനത്തിലെ മികവിന് ഡയറക്ടർ ബോർഡ് ഏർപ്പെടുത്തിയ നവീൻ അഷർ ഖാസി അവാർഡുകൾ സലാലയിലെ ഇന്ത്യൻ സ്കൂളിലെ അഞ്ച് അധ്യാപകർ ഏറ്റു വാങ്ങി. സീനിയർ വിഭാഗത്തിൽ ടി. കെ നാരായണൻകുട്ടി, ഡോ.സന അൻസാരി, ഏഞ്ചൽ ഡിക്രൂസ്, കോ-സ്കോളാസ്റ്റിക് വിഭാഗത്തിൽ ഈശ്വർ ദേശ്‌മുഖ്‌, പ്രിപ്പറേറ്ററി വിഭാഗത്തിൽ ധർണ ഗാർഗ് എന്നിവരാണ് സ്വർണമെഡലും സർട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയത്‌.

മസ്കത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ സി.ബി.എസ്.ഇ ഇന്ത് , സെക്രട്ടറി ഹിമാൻഷു ഗുപ്ത അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്കൂളുകളുടെ ഡയറക്ടർ ജനറൽ ഡോ.ഖദീജ അൽ സലാമി വിശിഷ്ടാതിഥിയായിരുന്നു. അവാർഡ്‌ നേടിയ അധ്യാപകരെ പ്രിൻസിപ്പൽ ദീപക്‌ പഠാങ്കറും, സ്കൂൾ മാനേജിങ് കമ്മിറ്റിയും അഭിനന്ദിച്ചു. അധ്യാപന മേഖലയിലെ സുസ്ഥിരമായ മികവിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഡയറക്ടർ ബോർഡ് ഏർപ്പെടുത്തിയതാണ് നവീൻ അഷർ ഖാസി അവാർഡുകൾ.

Similar Posts