< Back
Oman
Oman
ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ സെക്രട്ടറിയായി ഷമീർ പി.ടി.കെയെ തെരഞ്ഞെടുത്തു
|16 Dec 2022 10:41 PM IST
പി.എം ജാബിറിന്‍റെ ഒഴിവിലേക്കാണ് ഷമീർ പി.ടി.കെയെ തെരഞ്ഞെടുത്തിരിക്കുന്നത്
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ സെക്രട്ടറിയായി ഷമീർ പി.ടി.കെയെ തെരഞ്ഞെടുത്തു. ഇന്നലെ ചേർന്ന സോഷ്യൽ ക്ലബ് ഭാരവാഹി യോഗത്തിലാണ് തീരുമാനം. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മുൻ സാമൂഹിക ക്ഷേമ സെക്രട്ടറി പി.എം ജാബിറിന്‍റെ ഒഴിവിലേക്കാണ് ഷമീർ പി.ടി.കെയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒമാനിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും സാംസ്‌കാരിക മേഖലകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഷമീർ നിലവിൽ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘനടകളിലും കൂട്ടായ്മകളിലും നിരവധി ഉത്തരവാദിത്വങ്ങൾ നിർവഹിച്ചുവരുന്നുണ്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് തെരഞ്ഞെടുപ്പിലും ഷമീർ പി.ടി.കെ മത്സര രംഗത്തുണ്ട്.