< Back
Oman
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാള വിഭാഗം ബാലകലോത്സവം ഇന്ന് ആരംഭിക്കും
Oman

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാള വിഭാഗം ബാലകലോത്സവം ഇന്ന് ആരംഭിക്കും

Web Desk
|
17 Nov 2023 2:39 PM IST

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന ബാലകലോത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് ഏഴിന്‌ ക്ലബ്ബ് ഹാളില്‍ നടക്കുന്ന പരിപാടി സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാര്‍ ജാ ഉദ്‌ഘാടനം ചെയ്യും.

ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മമ്മിക്കുട്ടി മാസ്റ്റർ വിശിഷ്ഠാതിഥിയായിരിക്കും. മലയാള വിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ സംബന്ധിക്കും.

കുട്ടികളുടെ രചന മത്സരങ്ങളും കുട്ടികളുടെ ഫാഷന്‍ ഷോ, ഫാന്‍സി ഡ്രസ്സ് എന്നീ മത്സരങ്ങളും നടക്കും. നാല്‌ ആഴ്ചകളായാണ്‌ ബാലകലോത്സവം അവസാനിക്കുക.

34‌ മത്സരയിനങ്ങളിലായി 600ല്‍ പരം മത്സരാത്ഥികള്‍ പങ്കെടുക്കുമെന്ന് കണ്‍‌വീനര്‍ എ.പി കരുണന്‍ അറിയിച്ചു.

Similar Posts