< Back
Oman
Indian Social Club Oman
Oman

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ തെരഞ്ഞെടുപ്പ്; സതീഷ് നമ്പ്യാരുടെ പാനലിന് വിജയം

Web Desk
|
19 March 2023 12:19 PM IST

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മാനേജ്മന്റ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സതീഷ് നമ്പ്യാരുടെ പാനലിന് വിജയം. ബാബു രാജേന്ദ്രൻ, സി.എം സർദാർ, ഗോവിന്ദ് നെഗി, സജി അബ്രഹാം, സജ്ഞിത്ത് കനോജിയ, കെ.എം ഷക്കീൽ, പി.ടി.കെ ഷമീർ, സുഹൈൽ ഖാൻ, എസ്.ഡി.ടി പ്രസാദ്, വിത്സൻ ജോർജ് എന്നിവരാണ് വിജയിച്ചത്.

വനിത സ്ഥാനത്തേക്ക് എതിരില്ലാതെ മറിയം ചെറിയാൻ നേരെത്ത തിരഞ്ഞടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുക്കട്ട 12പേരിൽനിന്ന് ചെയർമാൻ, ജനറൽ സെക്രട്ടറി, ട്രഷറൽ തുടങ്ങിയ സ്ഥാനങ്ങൾ പീന്നീട് തീരുമാനിക്കും.

ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് സജി അബ്രഹാമാണ്(128). യഥാക്രമം 119, 113 വോട്ടുകൾ നേടിയ ബാബു രാജേന്ദ്രനും സുഹൈൽ ഖാനുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. സ്വാതന്ത്രരായി മത്സരിച്ച മാത്യു പി. തോമസ് 91ഉം ഹരിദാസ് 90ഉം വോട്ടുൾ നേടി.

ഏറ്റവും കുറഞ്ഞ വോട്ടുനേടി വിജയിച്ച സ്ഥാനാർഥിയുമായി ഇരുവരും ഒന്നും രണ്ടും വോട്ടിന്റെ വ്യത്യാസമാണുള്ളത്. അതുകൊണ്ട് തന്നെ റീ കൗണ്ടിങിന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. മന്ത്രാലയത്തിന് പരാതി നൽകുമെന്ന് മാത്യു പി. തോമസും ഹരിദാസും പറഞ്ഞു. സോഷ്യൽ ക്ലബ്ബിന്റെ മൾട്ടി പർപ്പസ് ഹാളിൽ വൈകിട്ട് ആറ് മുതൽ രാത്രി ഒമ്പതു വരെയായിരിന്നു വോട്ടെടുപ്പ്. മെംബർമാരായ 248 പേർക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. ഇതിൽ 165 പേർ വോട്ടു ചെയ്തു. ഏഴ് എണ്ണം അസാധുവായി.

Similar Posts