< Back
Oman

Oman
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു
|11 Sept 2023 2:47 AM IST
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി കേരള വിഭാഗം കലാകാരൻമാർ അവതരിപ്പിച്ച വിവിധ നൃത്തപരിപാടികളും അരേങ്ങേറി.
കേരള വിഭാഗത്തിന്റെ ഓണാഘോഷം ഇന്ത്യൻ അംബാസിഡർ അമിത് നാരങ് ഉദ്ഘാടനം ചെയ്തു. ഓണസദ്യയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള 2500ലേറെ പേർ പങ്കെടുത്തു. തിച്ചുർ സുരേന്ദ്രന്റെ നേതൃത്വത്തിൽ മസ്കത്ത് പഞ്ചവാദ്യ സംഘം അവതരിപ്പിച്ച പഞ്ചവാദ്യത്തോടെ കലാ പരിപാടികൾക്ക് തുടക്കമായി.
പിന്നണി ഗായകനും സംഗീത സംവിധായകനുമായ രതീഷ് കുമാർ, സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി പല്ലവി രതീഷ് എന്നിവർ അവതരിപ്പിച്ച സംഗീതനിശ പരിപാടിയുടെ പ്രധാന ആകർഷകമായി. കേരളാ വിഭാഗം സംഘടിപ്പിച്ച വിവിധ പരിപാടികളുടെ സമ്മാനദാനവും ചടങ്ങിൽ നടന്നു.