< Back
Oman
ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ ബുക്ക് ഫെസ്റ്റ് 2025ന്  നാളെ തിരി തെളിയും
Oman

ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ 'ബുക്ക് ഫെസ്റ്റ് 2025'ന് നാളെ തിരി തെളിയും

Web Desk
|
13 May 2025 11:11 PM IST

മേയ് 14 മുതൽ 17വരെ മേള നീണ്ടു നിൽക്കും

മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്, ഒമാൻ ഇന്ത്യൻ എംബസ്സിയുമായും അൽ ബാജ് ബുക്‌സുമായി ചേർന്ന് സംഘടിപ്പിക്കുന്ന നാലാമത് പുസ്‌തോകോത്സവം 'ബുക്ക് ഫെസ്റ്റ് 2025'ന് നാളെ തിരി തെളിയും, 12ലധികം ഭാഷകളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ഫെസ്റ്റ് മസ്‌കത്ത് ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലാണ് ഒരുക്കിയിരിക്കുന്നത. മേയ് 14 മുതൽ 17വരെ മേള നീണ്ടു നിൽക്കും.

ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് പുസ്തകോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. നാഷണൽ യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ ഡോ. അലി സൗദ് അൽ ബിമാനി, കേണൽ അബ്ദുൽ വഹാബ് അബ്ദുൽ കരീം ഈസ അൽ ബലൂഷി, ഇന്ത്യൻ സ്‌കൂൾ ബോർഡ് ചെയർമാൻ സെയ്ദ് അഹമ്മദ് സൽമാൻ, തുടങ്ങി ഒമാനിലെ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കുചേരും. രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ 12ലധികം ഭാഷകളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുമായി ഒമാനിലെ മുൻനിര പുസ്തകവിതരണ സ്ഥാപനമായ അൽ ഭാജ് ബുക്‌സ് പ്രദർശനത്തിൽ പങ്കെടുക്കും.

ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികം ആഘോഷിക്കുന്നതന്റെ ഭാഗമായാണ് ഇത്തവണ പുസ്തകോത്സവം സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ അറിയിച്ചു. ഇന്ത്യൻ എംബസിയിൽനിന്നുള്ള പുസ്തകങ്ങളും പുസ്‌കോത്സവ വേദിയിൽ സൗജന്യമായി ലഭിക്കും. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, അൽ ബാജ് ബുക്‌സിന്റെ മാനേജിങ് ഡയറക്ടർ ഷൗഖത്തലി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Related Tags :
Similar Posts