< Back
Oman
IndiGo temporarily suspends Muscat-Kannur direct flight service
Oman

കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്ക് ഇൻഡിഗോ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു

Web Desk
|
15 May 2025 2:43 PM IST

ജൂൺ 16 മുതൽ ഇൻഡിഗോ ചെന്നൈയിൽ നിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും

മസ്‌കത്ത്: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനും മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ. ലോ കോസ്റ്റ് വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ അന്താരാഷ്ട്ര റൂട്ടിനെ ഒമാൻ വിമാനത്താവളങ്ങൾ ഔദ്യോഗികമായി സ്വാഗതം ചെയ്തു.

ഈ ആഴ്ച ആരംഭിച്ച പുതിയ റൂട്ടിൽ ആഴ്ചതോറും മൂന്ന് വിമാന സർവീസുകളാണുണ്ടാകുക. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുകയും ഒമാനും കേരളവും തമ്മിലുള്ള വ്യോമ ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. പരമ്പരാഗത വാട്ടർ സല്യൂട്ട് നൽകി ഒമാൻ വിമാനത്താവളങ്ങൾ ഇൻഡിഗോയുടെ പുതിയ റൂട്ടിനെ സ്വാഗതം ചെയ്തു.

ചെന്നൈയിൽനിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ

ജൂൺ 16 മുതൽ ഇൻഡിഗോ ചെന്നൈയിൽ നിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും. ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനികളിലൊന്നാണ് ഇൻഡിഗോ. എയർലൈൻ ചെന്നൈയിൽ നിന്ന് മസ്‌കത്തിലേക്ക് എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും 6E 1203 എന്ന വിമാനം സർവീസ് നടത്തും, രാത്രി 11:45 ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 02:35 ന് മസ്‌കത്തിൽ എത്തിച്ചേരും.

6E 1204 വിമാനത്തിന്റെ മടക്ക യാത്രയായി എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മസ്‌കത്തിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തും. ഇത് മസ്‌കത്തിൽ ഉച്ചയ്ക്ക് 1:50 ന് പുറപ്പെട്ട് രാത്രി 6:45 ന് ചെന്നൈയിൽ ഇറങ്ങും. എല്ലാ സർവീസിലും എയർബസ് വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. നിരക്കുകളും ഷെഡ്യൂളുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്, ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

Similar Posts