< Back
Oman

Oman
ഇൻഡിഗോ ഒമാനിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നു
|19 July 2022 3:31 PM IST
ഇന്ത്യയുടെ ബജറ്റ് എയർലൈനായ ഇൻഡിഗോ ഒമാനിലെ മസ്‌കറ്റിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും പുതിയ രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നു.
തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ആഴ്ചയിൽ രണ്ട് ഫ്‌ളൈറ്റുകളും, ലഖ്‌നൗവിലെ ചരൺ സിങ് ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ആഴ്ചയിൽ നാല് ഫ്‌ളൈറ്റുകളുമാണ് മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ഇൻഡിഗോ പുതുതായി സർവിസ് നടത്തുക.
പുതിയ സർവിസുകൾ ആരംഭിക്കാൻ തീരുമാനിച്ച ഇൻഡിഗോ എയർലൈനിന് ഒമാൻ എയർപോർട്ട് അതോറിറ്റി അഭിനന്ദനമറിയിക്കുകയും ചെയ്തു.