< Back
Oman
Oman
ഐ.ഒ.സി സലാലയിൽ വിപുലമായ ഇഫ്‌താർ ഒരുക്കി
|7 March 2026 6:25 PM IST
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ നാഷണൽ കമ്മിറ്റി സലാലയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വിവിധ സംസ്ഥാന ചാപ്റ്ററുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മറ്റു സംസ്ഥാനക്കാരും സംബന്ധിച്ചു. ഹംദാൻ പ്ലാസയിൽ നടന്ന പരിപാടിയിൽ വിവിധ സംഘടന പ്രതിനിധികളും പൗര പ്രമുഖരും പങ്കെടുത്തു. ഐ.ഒ.സി നാഷണൽ പ്രസിഡന്റ് സിയാ ഉൽ ഹഖ് ലാരി അധ്യക്ഷത വഹിച്ചു.
ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ റമദാൻ സന്ദേശം നൽകി. ഡോ. സനാതനൻ, റവ. ഫാദർ സിനു ചാക്കോ, രഞ്ജിത് സിംഗ്, ഡോ .അബൂബക്കർ സിദ്ധിഖ്, ഡോ. വി. എസ്. സുനിൽ, ബാലചന്ദ്രൻ (ഐ ഒ സി കേരള ചാപ്റ്റർ), ഷിഹാബുദീൻ (ഐ ഒ സി ബിഹാർ ചാപ്റ്റർ), ഷക്കീൽ (ഐ ഒ സി കര്‍ണാടക ചാപ്റ്റർ), സജീവ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു. കൺവീനർ ഡോ. നിഷ്താർ സ്വാഗതവും ശ്യാം മോഹൻ നന്ദിയും പറഞ്ഞു. വിവിധ സംസ്ഥാന ചാപ്റ്ററുകളിലെ നേതാക്കളും വനിതാ പ്രവർത്തകരും നേതൃത്വം നൽകി.