< Back
Oman
ഐ.ഒ.സി കേരള ചാപ്റ്റർ സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു
Oman

ഐ.ഒ.സി കേരള ചാപ്റ്റർ സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു

Web Desk
|
20 Oct 2024 8:32 PM IST

ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള അവാർഡ് ഷബീർ കാലടിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ലുബാൻ പാലസ് ഹാളിൽ നടന്ന പരിപാടി ഐ.ഒ.സി ഒമാൻ നാഷണൽ പ്രസിഡന്റ് സിയ ഉൾ ഹഖ് ലാറി ഉദ്ഘാടനം ചെയ്തു. നിരവധി കലാ പരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മത്സരങ്ങളും ഓണസദ്യയും ഒരുക്കിയിരുന്നു. ഐഒസി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ: നിഷ്താർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ, സുഹാന മുസ്തഫ, ബി.ഗോപകുമാർ എന്നിവർ സംസാരിച്ചു.

ഉമ്മൻ ചാണ്ടിയുടെ പേരിൽ ഐ.ഒ.സി ഏർപ്പെടുത്തിയ സ്‌നേഹ സേവന അവാർഡ് ഈ വർഷം സലാല കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഡോ: കെ സനാതനനൻ, രാകേഷ് കുമാർ ജാ, ഡോ: അബൂബക്കർ സിദ്ദീഖ്, എ.പി കരുണൻ, ഡോ ഷാജി .പി.ശ്രീധർ എന്നിവർ ആശംസകൾ നേർന്നു. അനീഷ് ബി.വി ,ശ്യാം മോഹൻ, രഘു എന്നിവർ നേത്യത്വം നൽകി. വിവിധ സംഘടന പ്രതിനിധികളും കുടുംബങ്ങളും ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.

Similar Posts