< Back
Oman
ഐ.ഒ.സി സലാലയില്‍ ഓണാഘോഷം സംഘടിപ്പിച്ചു
Oman

ഐ.ഒ.സി സലാലയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

Web Desk
|
26 Oct 2023 10:55 PM IST

സി.ആര്‍ മഹേഷ് എം.എല്‍.എ മുഖ്യാതിഥിയായി

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സലാലയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ലുബാന്‍ പാലസ് ഹാളില്‍ നടന്ന പരിപാടി കരുനാഗപ്പള്ളി എ.എല്‍.എ സി.ആര്‍ മഹേഷ് ഉദ്‌ഘാടനം ചെയ്തു.

ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം നൽകാൻ ഇത്തരം ആഘോഷങ്ങൾക്ക് കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഡോ. നിഷ്‌താര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡോ. രത്‌ന കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

കെ.എം ഷാജി എം.എല്‍.എ , ടി.ടി ഇസ്മായീല്‍, അഡ്വ. കെ.എ ജവാദ്, സി.ഒ കണ്ണൻ തുടങ്ങി നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. കെ. സനാധനന്‍ , രാകേഷ് കുമാര്‍ ജ, ഡോ. അബൂബക്കര്‍ സിദ്ദീഖ്, സിയ ഉൾ ഹഖ് ലാറി, റാബിയാ ബസ്റി എന്നിവര്‍ സംസാരിച്ചു. ഓണ സദ്യയും വിവിധ കലാ പരിപാടികളും നടന്നു. ഹരികുമാർ ഓച്ചിറ, ഷജിൽ, അനീഷ് ബി.വി, ശ്യാം മോഹൻ എന്നിവര്‍ നേത്യത്വം നല്‍‌കി.

Similar Posts