< Back
Oman
ഐ.ഒ.സി സലാലയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
Oman

ഐ.ഒ.സി സലാലയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Web Desk
|
23 July 2024 12:22 AM IST

ഉമ്മൻ ചാണ്ടിയുടെ പേരിൽ എല്ലാ വർഷവും ഐ.ഒ.സി പുരസ്കാരം നൽകും

സലാല: അന്തരിച്ച മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിൽ ഐ.ഒ.സി സലാല അനുസ്മരണം സംഘടിപ്പിച്ചു. ഹരികുമാർ ഓച്ചിറയുടെ അധ്യക്ഷതയിൽ മ്യൂസിക് ഹാളിൽ നടന്ന പരിപാടി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം ഒമാനിലെ സാമൂഹിക പ്രവർത്തനത്തിന് ഉമ്മൻ ചാണ്ടി സ്‌നേഹ സേവന പുരസ്‌കാരം എന്ന പേരിൽ പുതിയ അവാർഡ് എല്ലാ വർഷവും നൽകുമെന്ന് സംഘാടകർ അറിയിച്ചു.

കെ.എം.സി.സി നേതാകളായ നാസർ പെരിങ്ങത്തൂർ, ഷബീർ കാലടി, അബ്ദുള്ള ചേലക്കാട് , ഐഒസി പ്രതിനിധികളായ ഷജിൽ,അനീഷ് ,ദീപ ബെന്നി, ഗോപൻ, ശ്യാം മോഹൻ, മണി പേരാവൂർ സാജു ജോർജ് എന്നിവർ സംസാരിച്ചു. സ്‌നേഹം കൊണ്ട് ജനഹൃദയം കീഴടക്കിയ നേതാവും, കേരളത്തിന്റെ വികസനത്തിൽ നിർണായക പങ്കു വഹിച്ച വ്യക്തിയുമാണ് ഉമ്മൻ ചാണ്ടിയെന്നും സംസാരിച്ചവർ പറഞ്ഞു. പുഷ്പാർച്ചനയോടെ തുടങ്ങിയ പരിപാടിയിൽ ഫിറോസ് റഹ്‌മാൻ സ്വാഗതവും സരീജ് നന്ദിയും പറഞ്ഞു. രാഹുൽ, റൗഫ് കുറ്റ്യാടി ,സജീവ് ജോസഫ്, നിയാസ്, സുഹൈൽ ഫവാദ് , അനിൽ എന്നിവർ നേതൃത്വം നൽകി.

Similar Posts