< Back
Oman

Oman
ഇറാൻ പ്രസിഡന്‍റുയി ഒമാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി
|21 Nov 2022 9:30 AM IST
ഇറാൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹിം റഇൗസുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി കൂടിക്കാഴ്ച നടത്തി. ടെഹ്‌റാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഒമാനും ഇറാനും തമ്മിലുള്ള വികസിത ബന്ധങ്ങൾ യോഗം അവലോകനം ചെയ്‌തു.
പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി. യോഗത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ, ഇറാനിലെ ഒമാൻ അംബാസഡർ ഇബ്രാഹിം അഹമ്മദ് അൽ മഈനി, ഇരുഭാഗത്തുമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.