< Back
Oman
ISC Badminton Tournament
Oman

ഐ.എസ്.സി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു

ഹാസിഫ് നീലഗിരി
|
25 Sept 2023 11:26 PM IST

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് സലാല സംഘടിപ്പിച്ച ഡബിള്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിഷാദ് സ്രാമ്പിക്കല്‍, സെജു ജോര്‍ജ് ടീം വിജയികളായി. ദിനേശ് കുമാര്‍, രാഹുല്‍ ടീമാണ്‌ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

സോഷ്യല്‍ ക്ലബ്ബ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടന്ന ഫൈനല്‍ മത്സരം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അഹമദ് അലി ഷഹ്‌രി ഉദ്‌ഘാടനം ചെയ്തു. ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാര്‍ ജാ, കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ.സനാതനന്‍ , ഡോ. അമര്‍ കഷൂബ് , ഡോ. സന്ദീപ് ഓജ എന്നിവരും സംബന്ധിച്ചു.

32 ടീമാണ്‌ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്പോട്സ് സെക്രട്ടറി ഡോ. രാജശേഖരന്‍, ജോ. സ്പോട്സ് സെക്രട്ടറി നിഷാദ് സ്രാമ്പിക്കല്‍, മറ്റു കമ്മിറ്റിയംഗങ്ങളും നേത്യത്വം നല്‍‌കി.

Similar Posts