< Back
Oman

Oman
ഐ.എസ്.സി കേരള വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു
|24 March 2023 2:21 PM IST
സലാല ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിഭാഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. ഷാജി പി ശ്രീധർ കൺവീനറും സനീഷ് ചക്കരക്കൽ കോ കൺവീനറും, സെയ്ദ് ആസിഫ് ഹുസൈൻ ട്രഷററുമാണ്.
മറ്റു ഭാരവാഹികൾ: ഉണ്ണികൃഷ്ണൻ കെ (കൾച്ചറൽ സെക്രട്ടറി), പവിത്രൻ എ.കെ (ജോയിന്റ് കൾച്ചറൽ സെക്രട്ടറി), അനീഷ് പി അസിസ് (സോഷ്യൽ വെൽഫയർ സെക്രട്ടറി), കൃഷ്ണദാസ് സി (സോഷ്യൽ വെൽഫയർ ജോ. സെക്രട്ടറി), ബാബു കുറ്റ്യാടി (സ്‌പോർട്‌സ് സെക്രട്ടറി), ബൈറ ജ്യോതിഷ് (ലേഡി കോഡിനേറ്റർ). രണ്ട് വർഷമാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.