< Back
Oman
ISC medical camp
Oman

ഐ.എസ്.സി കേരള വിഭാഗം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
15 Sept 2023 1:13 AM IST

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് കേരള വിഭാഗം ദോഫാര്‍ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാര്‍ക്കറ്റിന്‌ സമീപമുള്ള ആശുപത്രിയില്‍ നടന്ന ക്യാമ്പ് കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. സനാതനന്‍ ഉദ്‌ഘാടനം ചെയ്തു. ജനറല്‍ മെഡിസിന്‍ , കൂടാതെ കുട്ടികളുടെ ഡോക്‌ടര്‍മാരുടെ സേവനവും ഉണ്ടായിരുന്നു. പ്രാഥമിക പരിശോധനകളും നടന്നു.

ഉദ്‌ഘാടന പരിപാടിയില്‍ ഡോ. ഷാജി പി.ശ്രീധര്‍ അധ്യക്ഷത വഹിച്ചു. ഐ.എസ്.സി വൈസ് പ്രസിഡണ്ട്‌ സണ്ണി ജേക്കബ്, ഹോസ്പിറ്റൽ മാനേജർ ഷാഹിർ ഖാൻ എന്നിവർ സംബന്ധിച്ചു. കൃഷ്ണ ദാസ് സ്വാഗതവും, അനിസ് പി അസീസ് നന്ദിയും പറഞ്ഞു.

Related Tags :
Similar Posts