< Back
Oman
Rain likely in many parts of Oman: Meteorological Department
Oman

ഒമാനിലെ ചിലയിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Web Desk
|
26 Dec 2024 11:16 AM IST

സൗത്ത് ബാത്തിന ഗവർണറേറ്റിലും മസ്‌കത്തിലെ സീബ് വിലായത്തിലും ഇന്ന് സ്‌കൂൾ അവധി

മസ്‌കത്ത്: ഒമാനിലെ ചിലയിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുസന്ദം, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും ദാഖിലിയ ഗവർണറേറ്റിന്റെയും ഹജർ പർവതനിരകളുടെയും ഭാഗങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. മിക്ക ഗവർണറേറ്റുകളിലും ഭാഗികമായി മേഘാവൃതമായ ആകാശമാണുള്ളതെന്നും ഇന്ന് രാവിലെ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറഞ്ഞു.

അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലും ഒമാൻ കടൽ തീരത്തിന്റെ ചില ഭാഗങ്ങളിലും താഴ്ന്ന മേഘങ്ങൾക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. മൂടൽമഞ്ഞും മഴയും കാരണം ദൂരക്കാഴ്ച കുറയാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകി.

സൗത്ത് ബാത്തിന ഗവർണറേറ്റിലും മസ്‌കത്തിലെ സീബ് വിലായത്തിലും ഇന്ന് സ്‌കൂൾ അവധി

പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് സൗത്ത് ബാത്തിന ഗവർണറേറ്റിലെ എല്ലാ വിലായത്തുകളിലും മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലും ഇന്ന് ഗവൺമെൻറ്, സ്വകാര്യ സ്‌കൂളുകൾക്ക് അവധി. ക്ലാസുകൾ ഓൺലൈനായി നടത്തും.

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അൽ ഖബൂറ, അൽ സുവൈഖ്, നോർത്ത് ബാത്തിന, ബർക വിലായത്ത്, അൽ മുസന്ന എന്നിവിടങ്ങളിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലും ഡിസംബർ 26 വ്യാഴാഴ്ച ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

മഴ പ്രവചിക്കപ്പെട്ടതിത്തുടർന്ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കായാണ് ഗവൺമെൻറ്, സ്വകാര്യ സ്‌കൂളുകളിൽ ഇന്ന് രാവിലെ വിദൂര പഠനം കൊണ്ടുവന്നത്.

എല്ലാ ക്ലാസുകളും വിദൂര പഠനത്തിലേക്ക് മാറുന്നതായാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Similar Posts