< Back
Oman

Oman
ഒമാനിൽ ഏറ്റവും കൂടുതൽ മഴ ജബൽ ഹാരിമിൽ
|19 Dec 2025 6:07 PM IST
രേഖപ്പെടുത്തിയത് 150 മില്ലിമീറ്റർ മഴ
മസ്‌കത്ത്: സമീപകാലത്ത് ഒമാനിൽ ഏറ്റവും കൂടുതൽ മഴ മുസന്ദമിലെ ജബൽ ഹാരിമിൽ. 150 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെ 4 മണി മുതൽ വെള്ളിയാഴ്ച രാവിലെ 9 മണി വരെയാണ് ഇത്ര മഴ ലഭിച്ചത്. സമീപകാലത്തെ ഏറ്റവും ഉയർന്ന മഴയാണ് ഇവിടെ ലഭിച്ചതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പറയുന്നു.
മുസന്ദമിലെ ഇതര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിച്ചു. ബഖയിൽ 68.6 മില്ലിമീറ്റർ, ദിബ് 61.2 മില്ലിമീറ്റർ, മഹ്ദയിൽ 10.4 മില്ലിമീറ്റർ, ബുറൈമിയിൽ 8.8 മില്ലിമീറ്റർ എന്നിങ്ങനെയാണ് അതോറിറ്റിയുടെ കണക്കുകൾ.