< Back
Oman

Oman
കൈരളി നെസ്റ്റോ ഹൈപ്പർ മാർക്കറ്റുമായി ചേർന്ന് ആഘോഷരാവ് സംഘടിപ്പിച്ചു
|4 May 2023 4:00 PM IST
കൈരളി സലാല നെസ്റ്റോ ഹൈപ്പർ മാർക്കറ്റുമായി ചേർന്ന് ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു. സാദയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നടന്ന ആഘോഷരാവ് പരിപാടി ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബുബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
ഡോ. കെ.സനാതനൻ, എ.പി കരുണൻ, ഡോ. ഷാജി പി. ശ്രീധർ, ഹേമ ഗംഗാധരൻ, അംബുജാക്ഷൻ മയ്യിൽ എന്നിവർ ആശംസകൾ നേർന്നു.
കൈരളി വസന്തോത്സവം ആഘോഷ രാവിൽ വിവിധ നൃത്തങ്ങളും ഗാനമേളയും നടന്നു. നൂറുകണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു. കലാ പ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗംഗാധരൻ അയ്യപ്പൻ, മൻസൂർ പട്ടാമ്പി, സിജോയ് പേരാവൂർ, ഷീബ സുമേഷ് എന്നിവർ നേതൃത്വം നൽകി.