< Back
Oman
Kairali organized Womens day celebration
Oman

കൈരളി സലാലയിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു

Web Desk
|
14 March 2023 12:15 AM IST

കൈരളി സലാല വനിതാ ദിനത്തോടനുബന്ധിച്ച് ആഘോഷം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി ലോക കേരള സഭാഗം ഹേമ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. എയ്ഞ്ചൽ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.

സ്ത്രീ ശാക്തീകരണം ആരംഭിക്കേണ്ടത് സ്ത്രീകളുടെ ഇടയിൽ നിന്നു തന്നെയാണ്. മാറ്റം കുടുംബങ്ങളിൽ നിന്നും സമൂഹത്തിലേക്ക് വ്യാപിപ്പിക്കണം. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും അവർ പറഞ്ഞു.

കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, എ.കെ പവിത്രൻ എന്നിവർ ആശംസകൾ നേർന്നു. കൈരളി വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡണ്ട് അശ്വനി രാഹുൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷീബ സുമേഷ് നസ്രിൻ സുബൈർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Similar Posts