< Back
Oman
Kairali Ruvi Summer camp
Oman

കൈരളി റൂവി ഏകദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
16 Jun 2023 7:24 AM IST

ഒമാനിലെ കൈരളി റൂവി മലയാളികളായ കുട്ടികള്‍ക്കുവേണ്ടി ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ ഉണര്‍ത്തുക, ക്ലാസ്മുറികള്‍ക്കപ്പുറമുള്ള അറിവുകള്‍ സ്വായത്തമാക്കുക, കേരളം എന്ന വലിയ സംസ്കാരത്തെ അടുത്തറിയുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളോടെ ആണ് ക്യാമ്പ് സംഘടിപിച്ചത്. ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം നിതീഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കൈരളി ഒമാന്‍ പ്രസിഡന്റ് ഷാജി സെബാസ്റ്റ്യന്‍, കൈരളി മസ്‌കത്ത് ഏരിയ സെക്രട്ടറി റജി ഷാഹുല്‍, അനുചന്ദ്രന്‍, സുബിന്‍ എന്നിവര്‍ സംസാരിച്ചു. ഒമാനിലെ നാടക പ്രവര്‍ത്തകന്‍ സുനില്‍ ഗുരുവായൂരപ്പനും വേണുഗോപാലുമായിരുന്നു ക്യാമ്പ് നയിച്ചത്.

Similar Posts