< Back
Oman

Oman
കൈരളി സലാല ആരോഗ്യ ബോധവത്‌കരണ ക്ലാസ്സ് സംഘടിപ്പിച്ചു
|24 Sept 2023 12:44 AM IST
കൈരളി സലാല ആരോഗ്യ ബോധവത്‌കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സനായിയ്യയിലെ ദോഫാര്‍ പാലസ് ഹാളില്‍ നടന്ന പരിപാടിയില്‍ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ലൈഫ് ലൈന്‍ ഹോസ്‌പിറ്റലിലെ ജനറല്‍ സര്‍ജന്‍ ഡോ. ജാസിര്‍ സംസരിച്ചു.
ഗംഗാധരന്‍ അയ്യപ്പന്‍ പരിപാടി ഉദ്‌ഘാടനം ചെയ്തു. സനല്‍കുമാര്‍, സിമേഷ്, പ്രജോഷ് എന്നിവര്‍ നേത്യത്വം നല്‍കി. കൈരളി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.