< Back
Oman
കൈരളി സലാല കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു
Oman

കൈരളി സലാല കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു

Web Desk
|
5 Oct 2022 10:16 AM IST

കൈരളി സലാലയിൽ കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടിയിൽ ഗംഗാധരൻ അയ്യപ്പൻ അധ്യക്ഷനായി. സലാലയിലെ വിവിധ സാംസ്‌കാരിക സംഘടനകളെ പ്രതിനിധികരിച്ച് നിരവധി പേർ സംസാരിച്ചു. ആദർശ ദ്യഢതയും സൗമ്യഭാവവും ഒരുമിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സംസാരിച്ചവർ പറഞ്ഞു.

ഡോ. കെ. സനാദനൻ, രാകേഷ് കുമാർ, സി.വി സുദർശൻ, റഷീദ് കൽപറ്റ, മുഹമ്മദ് സാദിഖ്, സലാം ഹാജി, ഒ. അബ്ദുൽ ഗഫൂർ, സാജിദ്, രമേഷ് കുമാർ, ഡോ. നിസ്താർ, ഡോ. ഷാജി, പി. ശ്രീധർ ഗോപൻ അയിരൂർ, ഹൃദ്യ എസ്. മേനോൻ, ഹരികുമാർ, റസ്സൽ മുഹമ്മദ്, റിയാസ് കൊല്ലം, ഷെഫീക്ക് തങ്ങൾ, എ.കെ പവിത്രൻ, പവിത്രൻ കാരായി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സിജോയ് സ്വാഗതം പറഞ്ഞു.

Similar Posts