കൈരളി സലാലക്ക് പുതിയ ഭാരവാഹികൾ
|ലിജോ ലാസർ ജനറൽ സെക്രട്ടറി, മൻസൂർ പട്ടാമ്പി പ്രസിഡന്റ്, കൃഷ്ണദാസ് ട്രഷറർ
സലാല: കൈരളി സലാലയുടെ ജനറൽ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലിജോ ലാസറാണ് ജനറൽ സെക്രട്ടറി. മൻസൂർ പട്ടാമ്പി പ്രസിഡന്റും , കൃഷ്ണദാസ് ട്രഷററുമാണ്. വൈസ് പ്രസിഡന്റായി രാജേഷ് പിണറായിയേയും ജോ സെക്രട്ടറിയായി അനീഷ് റാവുത്തറിനെയും തെരഞ്ഞടുത്തു. പതിനേഴംഗ സെക്രട്ടറിയേറ്റും നിലവിൽ വന്നു.
സീതാറാം യെച്ചൂരി നഗറിൽ നടന്ന ജനറൽ സമ്മേളനം എ.കെ.പവിത്രൻ ഉദ്ഘാടനം ചെയ്തു. 125 പ്രതിനിധികൾ പങ്കെടുത്തു. മൂന്ന് വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് മുൻ ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയിലേക്ക് 55 സ്ഥിരാംഗങ്ങളും നാല് ക്ഷണിതാക്കളേയും സമ്മേളനം തിരഞ്ഞെടുത്തു. അംബുജാക്ഷൻ മയ്യിൽ, കെ എ റഹീം, പി എം റിജിൻ ,സിജോയ് പേരാവൂർ, ഗംഗാധരൻ അയ്യപ്പൻ, ഹേമാ ഗംഗാധരൻ, ലിജോ ലാസർ, മൻസൂർ പട്ടാമ്പി എന്നിവർ സംസാരിച്ചു. സിജോയ് പേരാവൂർ സ്വാഗതവും രാജേഷ് പിണറായി നന്ദിയും പറഞ്ഞു. സി.പി.എം ന്റെ സലാലയിലെ പോഷക വിഭാഗമാണ് കൈരളി സലാല.