< Back
Oman

Oman
കൈരളി സലാല വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു
|20 Aug 2023 11:43 PM IST
കൈരളി സലാലയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഒ.അബ്‌ദുല്‍ ഗഫൂറാണ് ലോഗോ പ്രകാശനം ചെയ്തത്.
കൈരളി ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. കെ. സനാതനന്‍ , ഡോ. അബൂബക്കര്‍ സിദ്ദീഖ് എന്നിവരും സംബന്ധിച്ചു. ഒക്‌ടോബര്‍ ആറിന് നഗരത്തിലെ ഇത്തിഹാദ് ക്ലബ്ബ് മൈതാനിയില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ നാട്ടില്‍ നിന്ന് പ്രമുഖര്‍ സംബന്ധിക്കും.
ഗംഗാധരന്‍ അയ്യപ്പന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ സിജോയ് പേരാവൂര്‍, അംബുജാക്ഷൻ, എ.കെ പവിത്രൻ, ഷീബ സുമേഷ് എന്നിവര്‍ സംസാരിച്ചു. നിരവധി പേര്‍ സംബന്ധിച്ചു.