< Back
Oman
Kairali Salalah
Oman

കൈരളി സലാല വടംവലി മത്സരം സംഘടിപ്പിച്ചു

Web Desk
|
18 Sept 2023 10:03 PM IST

മുപ്പതിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായായി കൈരളി സലാല വടംവലി മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ എൽ.സി.സി സലാല ചാമ്പ്യന്മാരായി. അവഞ്ച്വർ സലാല രണ്ടാം സ്ഥാനവും ആഹാ സലാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നമ്പര്‍ ഫൈവിലെ ഫ്യൂച്ചര്‍ സ്പോട്സ് അക്കാദമിയില്‍ നടന്ന വടംവലി മത്സരം അംബുജാക്ഷൻ മയ്യിൽ ഉദ്ഘാടനം ചെയ്തു. കൈരളി കേന്ദ്ര നേതാക്കള്‍ സംസാരിച്ചു. അനീഷ്‌ റാവുത്തർ, ജോജോ ജോസഫ്, സജീഷ് എന്നിവര്‍ സംബന്ധിച്ചു. ജംഷാദ് അലിയും, അജിത്ത് മേമുണ്ടയുമാണ്‌ മത്സരങ്ങള്‍ നിയന്ത്രിച്ചത്.

കൈരളി മുപ്പതിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ്‌ വടംവലി മത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Similar Posts