< Back
Oman

Oman
കൈരളി സലാല നായനാർ അനുസ്മരണം സംഘടിപ്പിച്ചു
|29 May 2023 11:55 PM IST
കൈരളി സലാല മുന്‍ മുഖ്യമന്ത്രി നായനാര്‍ അനുസ്‌മരണം സംഘടിപ്പിച്ചു. കൈരളി ഹാളില്‍ നടന്ന പരിപാടി അംബുജാക്ഷന്‍ മയ്യില്‍ ഉദ്‌ഘാടനം ചെയ്തു.
രാജ്യത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നായനാര്‍ നല്‍കിയ സംഭാവനകളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ലോക കേരള സഭാംഗം ഹേമ ഗംഗാധരൻ, കൃഷ്ണദാസ്, വിനോദ്, ലിയ ഫാത്തിമ എന്നിവർ സംസാരിച്ചു.
പ്രസിഡണ്ട് ഗംഗാധരൻ അയ്യപ്പൻ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സിജോയ് പേരാവൂർ സ്വാഗതവും, ലത്തീഫ് അമ്പലപ്പാറ നന്ദിയും പറഞ്ഞു. നിരവധി പേര്‍ സംബന്ധിച്ചു.