< Back
Oman

Oman
കൈരളി സലാല വി.എസ്. അനുസ്മരണം സംഘടിപ്പിച്ചു
|26 July 2025 5:41 PM IST
വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു
സലാല: കഴിഞ്ഞ ദിവസം നിര്യാതനായ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ കൈരളി സലാല അനുസ്മരിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികൾ ഉൾപ്പടെ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. കൈരളി പ്രസിഡന്റ് മൻസൂർ പട്ടാമ്പി അധ്യക്ഷത വഹിച്ചു.
ഡോ. കെ. സനാതനൻ, കെ. സുദർശനൻ, റഷീദ് കൽപറ്റ, ഡോ. നിഷ്താർ, ജി. സലിംസേട്ട്, അബ്ദുല്ല കരുനാഗപ്പള്ളി, ഹരികുമാർ ചേർത്തല, റഫീഖ് ചാവക്കാട്, അബ്ദുൽ സലാം, ഷിജു ശശിധരൻ കെ.കെ. രമേഷ് കുമാർ, ഡോ. വിപിൻ ദാസ്, ഹേമ ഗംഗാധരൻ, എ.കെ. പവിത്രൻ, അംബുജാക്ഷൻ മയ്യിൽ, ഗംഗാധരൻ അയ്യപ്പൻ, സിജോയ് പേരാവൂർ എന്നിവർ സംബന്ധിച്ചു. വി.എസിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കൈരളി ജനറൽ സെക്രട്ടറീ ലിജോ ലാസർ സ്വാഗതവും സീന സുരേന്ദ്രൻ നന്ദിയും പറഞ്ഞു.