< Back
Oman
ഹൃദയാഘാതം; ഒമാനിൽനിന്ന് ഉംറക്ക് തിരിച്ച കണ്ണൂർ സ്വദേശി ത്വാഇഫിൽ മരിച്ചു
Oman

ഹൃദയാഘാതം; ഒമാനിൽനിന്ന് ഉംറക്ക് തിരിച്ച കണ്ണൂർ സ്വദേശി ത്വാഇഫിൽ മരിച്ചു

Web Desk
|
23 Dec 2023 12:30 AM IST

ഇരിക്കൂർ ആയിപ്പുഴ പട്ടന്നൂർ സ്വദേശി കുന്നായിൽ വളപ്പിൽ ഉമർ ആണ് മരിച്ചത്

മസ്കത്ത്: ഒമാനിൽനിന്ന് ഉംറക്കായി സൗദിയിലെത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ത്വാഇഫിൽ മരിച്ചു. ഇരിക്കൂർ ആയിപ്പുഴ പട്ടന്നൂർ സ്വദേശി കുന്നായിൽ വളപ്പിൽ ഉമർ ആണ് മരിച്ചത്.

ഒമാനിൽനിന്ന് റോഡ് മാർഗം മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ് മീഖാത്തിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാവിലെയാണ് മരണം.

Similar Posts